കൂവപ്പള്ളി : സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപാധികളായ ടെലിവിഷൻ, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ നൽകും. ഇടക്കുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകിെ ബാങ്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ യമുനാദേവി, വിദ്യാർത്ഥി പ്രതിനിധി രാജീവ് എന്നിവർ ചേർന്ന് ടി.വി ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതിയംഗങ്ങളായ ജോളി ഡൊമിനിക്, സിജോ മോളോപ്പറമ്പിൽ, സെക്രട്ടറി ജോസ് മനോജ്, പി.റ്റി.എ. പ്രസിഡന്റ് ബഷീർ മുഹമ്മദ്, അധ്യാപക പ്രതിനിധി നിയാസ് കെ.ഇ. തുടങ്ങിയവർ സംബന്ധിച്ചു.