കോട്ടയം : രാജ്യാന്തര സ്വർണ്ണക്കടത്ത് കേസിലെ യഥാർത്ഥ പ്രതികളെ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റ് പടിയ്ക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. കെ.പി.സി.സി നേതാക്കളായ എം.എം.നസ്സീർ, ടോമി കല്ലാനി, ലതികാ സുഭാഷ്, പി.ആർ.സോനാ, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ഫിൽസൺമാത്യൂസ്, തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, സുധാ കുര്യൻ, ബിജു പുന്നത്താനം, ജി.ഗോപകുമാർ, ബാബു.കെ.കോര എന്നിവർ പ്രസംഗിച്ചു.