വൈക്കം : കാരുണ്യത്തിന്റെ പ്രതീകമായ കെ.എം.മാണി പാവപ്പെട്ട രോഗികൾക്കായി ആവിഷ്‌കരിച്ച കാരുണ്യ ചികിത്സാ പദ്ധതി രാജ്യം മുഴുവൻ അംഗീകരിക്കപ്പെട്ടതാണെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 40 വൃക്കരോഗികൾക്ക് നൽകിയ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് റജി ആറാക്കൽ, എബ്രഹാം പഴയകടവൻ, സാജൻ, ലൂക്ക് മാത്യു, ജിജോ കൊളുത്തുവായിൽ, സെബാസ്റ്റിയൻ ആന്റണി, അഡ്വ. ആന്റണി കളമ്പുകാടൻ എന്നിവർ പ്രസംഗിച്ചു.