അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ എൻ ടി ഇ പി ലാബിൽ ബയോസേഫ്ടി ക്യാബിനറ്റ് ക്ലാസ് ടു സ്ഥാപിച്ചു.ക്ഷയരോഗ നിർണ്ണയത്തിനായുള്ള നൂതനസംവിധാനങ്ങൾ അടങ്ങുന്ന ജില്ലയിലെ രണ്ടാമത്തെ ലാബാണ് താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്നത്.ആശുപത്രിയിലെ എൻ ടി ഇ പി ലാബിൽ സ്ഥാപിച്ചിട്ടുള്ള ബയോസേഫ്ടി ക്യാബിനറ്റ് ക്ലാസ് ടു സുരക്ഷിതത്വം ഉറപ്പാക്കി ക്ഷയരോഗ നിർണ്ണയ പരിശോധന നടത്തുന്നതിന് സഹായകരമാകും.ജില്ലാ റ്റി ബി ഓഫീസർ ഡോ.ബി.സെൻസി ബയോസേഫ്ടി ക്യാബിനറ്റ് ക്ലാസ് ടുവിന്റെ സമർപ്പണം നടത്തി.നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്.ക്ഷയരോഗ നിർണ്ണയവും ചികത്സയും ആശുപത്രിയിൽ സൗജന്യമാണ്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രസീത അദ്ധ്യക്ഷത വഹിച്ചു.ലാബ് ഇൻ ചാർജ്ജ് ഷീല ജെ ആർ, മുഹമ്മദ് ജൗഹാർ,രാജേഷ് എം തുടങ്ങിയവർ സംബന്ധിച്ചു.