രാമപുരം : പൊതുരംഗത്തും സേവന രംഗത്തും പ്രവർത്തിക്കുന്ന പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹനീയ മാതൃകയാണ് എം.എം.ജേക്കബെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി.രാജൻ പറഞ്ഞു. ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ എം.എം.ജേക്കബ് ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ എം.എം.ജേക്കബിന്റെ രണ്ടാംചരമ വാർഷികത്തോടനുബന്ധിച്ച് രാമപുരത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുനിഷ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു. അജീഷ്‌കളം, സാബു മേലേട്ടുകുന്നേൽ, ലിജോ ഇരുമ്പുകുഴി, രാജേഷ് കൊട്ടിച്ചേരി, ദിനേശ് തേക്കുംമലകുന്നേൽ, വേണു തുമ്പയിൽ, സാമ്പു പൂവത്തിനാകുന്നേൽ സുകുമാരൻ എരുമറത്തല തുടങ്ങിയവർ പ്രസംഗിച്ചു.