കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പുതിയ സിൻഡിക്കേറ്റിന്റെ ആദ്യയോഗം വിവിധ ഉപസമിതി കൺവീനർമാരെ തെരഞ്ഞെടുത്തു. അഡ്വ. പി. ഷാനവാസ് (സ്റ്റാഫ് കമ്മിറ്റി), പ്രൊഫ. പി. ഹരികൃഷ്ണൻ (അഫിലിയേഷൻ അപ്രൂവൽ കമ്മിറ്റി), ഡോ. ബി. കേരളവർമ്മ (പരീക്ഷ കമ്മിറ്റി), ഡോ. നന്ദകുമാർ കളരിക്കൽ (ബിസിനസ് കമ്മിറ്റി), അഡ്വ. എം. അനിൽകുമാർ (ഫിനാൻസ് കമ്മിറ്റി), ഡോ. എസ്. സുജാത (റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി), ഡോ. ബിജു തോമസ് (ലീഗൽ കമ്മിറ്റി), ഡോ. എസ്. ഷാജില ബീവി (വിദ്യാർത്ഥികളുടെ ക്ഷേമം, അച്ചടക്കം, പരാതി കമ്മിറ്റി), ഡോ. എ. ജോസ് (ആസൂത്രണ വികസന കമ്മിറ്റി) ഡോ. കെ.എം. സുധാകരൻ (അക്കാദമിക് അഫയേഴ്‌സ് കമ്മിറ്റി) എന്നിവരാണ് ഉപസമിതി കൺവീനർമാർ. കൊവിഡ് 19 മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാനും പ്രാക്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാൻ പരീക്ഷസമിതിയെ യോഗം ചുമതലപ്പെടുത്തി.