devananda

കറുകച്ചാൽ : കേരള ക്ഷേത്ര സംരക്ഷണ സമിതി ചങ്ങനാശേരി താലൂക്കിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ബുദ്ധിമുട്ട് നേരിടുന്ന ക്ഷേത്രങ്ങളെ സഹായിക്കാനുള്ള 'ദേവനൊരു കിഴി" പദ്ധതിക്ക് തുടക്കം. നെടുങ്കുന്നം ശ്രീവിരാട് വിശ്വകർമ്മ ക്ഷേത്രത്തിന് ആദ്യ കിഴി നൽകി പത്തനാട് ഭദ്രവിളക്ക് കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.സി.മോഹൻ ദാസ്, പി.പി.രവീന്ദ്രപ്പണിക്കർ, സി.പി ഗോപാലകൃഷ്ണൻ നായർ, ബി.ജെപി ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. നെടുങ്കുന്നം രഘദേവ് തുടങ്ങിയവർ സംസാരിച്ചു.