കാഞ്ഞിരപ്പള്ളി : സെന്റ് ആന്റണീസ് കോളേജ് ഓൺലൈൻ പഠനത്തിനായി രൂപപ്പെടുത്തിയ പുതിയ ആപ്പ് ''സെന്റ് ആന്റണീസ് എഡ്യൂക്കെയറിന്റെ'' ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഡോ.എൻ. ജയരാജ് എം.എൽ.എ നിർവഹിക്കും. കോളേജിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ എം.ജി നിയുക്ത സിൻഡിക്കേറ്റ് അംഗം അഡ്വ.പി.ഷാനവാസ് ഉദ്ഘാടനം ചെയ്യും. കോളേജിലെ 1500 ൽ അധികം വരുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കും. ക്ലാസുകൾക്ക് പുറമെ നോട്ടുകൾ നൽകുന്നതിനും, ഹാജർ രേഖപ്പെടുത്തുന്നതിനും, വിദ്യാർത്ഥികൾക്ക് സംശയനിവാരണം നടത്തുന്നതിനും, മൊബൈൽ ഇന്റർനെറ്റ് നെറ്റ് വർക്ക് അഭാവം പരിഹരിച്ച് എപ്പോൾ വേണമെങ്കിലും ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരം ഉൾപ്പടെ നിരവധി സവിശേഷതകളുള്ളതാണ് പുതിയ ആപ്ലിക്കേഷൻ. എല്ലാ ദിവസവും അദ്ധ്യാപകരുമായി സംശയനിവാരണം നടത്താനുള്ള സൗകര്യവുമുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ആദ്യമായി സ്വന്തമായ ഒരു ലേണിംഗ് ആപ്പ് വികസിപ്പിച്ചെടുത്തത് സെന്റ് ആന്റണീസ് ആണെന്ന് കോളജ് ഡയറക്ടർ ഡോ. ആന്റണി നിരപ്പേൽ അറിയിച്ചു.