മാടപ്പള്ളി: സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി ജേക്കബ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം ചെയർമാൻ ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് അപ്പച്ചൻ കപ്യാര്പറമ്പ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ, ടി.എം. ജോർജ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഷെരീഫ്, സെക്രട്ടറി അംജിത് റഷീദ്, ബേബിച്ചൻ ഓലിക്കര, ബാബു കുട്ടൻചിറ, പി.എം. ഷെഫീക്, ജിൻസൺ മാത്യു, നിധീഷ് കോച്ചേരി, സണ്ണി ഏത്തക്കാട്, സോജി മാടപ്പള്ളി, സന്ദീപ് എസ്, ടോണി അറക്കൽ, വി.പി. മോഹനൻ, നിധിൻ പ്രാക്കുഴി, ജോസി ആഞ്ഞിലിമൂട്, ജോണി കുരിശുമ്മൂട്, മിനി റെജി, പി.സി. തങ്കച്ചൻ, ഏലിക്കുട്ടി തോമസ് എന്നിവർ പങ്കെടുത്തു.
തൃക്കൊടിത്താനം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സാബു മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.ജി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം വി.ജെ.ലാലി മുഖ്യപ്രസംഗം നടത്തി. മണ്ഡലം ചെയർമാൻ സണ്ണിച്ചൻ പുലിക്കോട്ട്, ജെയിംസ് പതാരംചിറ, ബെന്നി ഗോപിദാസ്, റഷീദ് ആരമല, സിബി ചാമക്കാല, ഗിരീഷ് കുമാർ പിള്ള, എം.കെ. രാജു, അനൂപ് വിജയൻ, ജോളി സണ്ണി, ജോമോൻ വാഴകുന്നത്ത് എന്നിവർ പങ്കെടുത്തു.