വെച്ചൂർ : നെൽകർഷകർക്ക് നിലവാരം കുറഞ്ഞ കക്ക വിതരണം ചെയ്തത് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു. വെച്ചൂർ പഞ്ചായത്തിലെ നെൽകൃഷിക്ക് സബ്സീഡി നിരക്കിലാണ് കർഷകർക്ക് നീറ്റുകക്ക് വിതരണം ചെയ്തത്. നിലവാരം കുറഞ്ഞ കക്ക വിരിപ്പുകൃഷിയുടെ വിളവിനെ ബാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിലവാരം കുറഞ്ഞ കക്കയും , മണ്ണും, ഡോളോമൈറ്റും ചേർത്താണ് ഇത്തവണ കക്ക വിതരണം ചെയ്തതെന്നാണ് ആക്ഷേപം. കൃഷിഭവന്റെയും വികസനസമിതിയുടെയും സഹകരണബാങ്കിന്റെയും അനാസ്ഥയാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ട്.
നെൽകർഷകരെ ചൂഷണം ചെയ്യുന്ന നീക്കങ്ങൾക്കെതിരെ കർശനമായ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ സമരവുമായി രംഗത്തുവരും.
സി.എസ്.രാജു
(കേരള സംസ്ഥാന കർഷക സംഘടന (കെഎസ്കെഎസ്) സംസ്ഥാന കമ്മറ്റി അംഗം)