അടിമാലി: കോടമഞ്ഞിൽ മൂടിപ്പുപുതച്ച് . അടിമാലി കാഴ്ച്ചയുടെ വസന്തം തീർക്കുകകയാണ്. വെളുപ്പാൻ കാലത്ത് മാത്രം കണ്ടു വരുന്ന കോടമഞ്ഞ് ഇപ്പോൾ പകൽ സമയം മലനിരകളിൽ പടർന്ന് .മൂന്നാറിന് സമാനമായ കാലാവസ്ഥയിലെത്തിയിരിക്കുകയാണ്. കനത്ത മഴയ്ക്ക് പകരം ചാറ്റൽ മഴ.തുടർന്ന് ചെറിയ വെയിൽ. പെട്ടന്ന് കാലവസ്ഥ മാറി മൂടൽമഞ്ഞ് നിറഞ്ഞ് മലനിരകളിലൂടെ ഓടി മറയുന്നു. 17 നും 22 നു ഇടയിൽ താപനില.കേരളത്തിൽ മെറ്റ് ഒരിടത്തും ലഭിക്കാത്ത കാലാവസ്ഥയാണിതെന്നാണ് വിവരം. . സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മൂന്നാറിന്റെ പ്രവേശന കവാടം എന്ന നിലയിലും മൂന്നാറലേയ്ക്കുള്ള സഞ്ചാരികളുടെ ഇടത്താവളം എന്ന നിലയിലും അടിമാലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിനോദ സഞ്ചാരികൾക്കായി ധാരാളം ഹോം സ്റ്റേകളും ഹിൽടോപ്പ് സ്റ്റേകളുമായി കാത്തിരുന്നവർക്ക് വൻ നഷ്ടമാണ് ഈ കൊവിഡ് കാലം സമ്മാനിച്ചിരിക്കുന്നത്.