പാലാ: നഗരത്തിൽ അലഞ്ഞു നടന്ന അന്യസംസ്ഥാനക്കാരിയെ പാലാ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് രാത്രി വൈകി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രി.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ കരുതലുകളോടെയാണ് ആരോഗ്യ പ്രവർത്തകർ ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.കൊട്ടാരമറ്റത്ത് ബസിൽ കയറിയ ഇവരെ ബസ് തടഞ്ഞുനിർത്തി പുറത്തിറക്കുകയായിരുന്നു.

പൊലീസ് നിർബന്ധത്തെ തുടർന്ന് പുറത്തിറങ്ങിയ ഇവർ വഴിയരികിൽ ഇരിപ്പുറപ്പിച്ചു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കാനും ഇവർ മുതിർന്നു.
ബലപ്രയോഗത്തിലൂടെയാണ് ആംബുലൻസിൽ കയറ്റിയത്. ചോദ്യങ്ങൾക്കെല്ലാം വ്യത്യസ്ത മറുപടിയാണ് ഇവർ നൽകുന്നതെന്നു പൊലീസ് പറയുന്നു.