പാലാ: പുതിയതായി നിർമ്മിച്ച സത്യം ഓൺലൈൻ ആസ്ഥാനമന്ദിരത്തിന്റെ ആശിർവാദ കർമ്മം പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു. സത്യസന്ധത പുലർത്തുന്ന വാർത്തകൾ ജനങ്ങളിലെത്തിക്കുകയെന്നതാണ് ഡിജിറ്റൽ മാധ്യമങ്ങൾ ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ജോസ് കെ. മാണി എം.പി, തോമസ് ചാഴിക്കാടൻ എം.പി, മാണി സി. കാപ്പൻ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി അഡ്വ: ടോമി കല്ലാനി, സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കന്നേൽ, ഡയറക്ടർ സണ്ണി മണർകാട്ട്, സാമൂഹ്യ പ്രവർത്തകൻ ഡിജോ കാപ്പൻ, രാഷ്ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു. സത്യം ഓൺലൈന്റെ ലോഗോ പ്രകാശനം ജോസ്.കെ.മാണി എം.പി., മാണി.സി.കാപ്പൻ എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു.