രാമപുരം: നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി രാമപുരം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ. സ്കൂളിലെ പതിമൂന്ന് വിദ്യാർത്ഥികൾക്ക് നാല്പത്തിഎണ്ണായിരം രൂപ വീതം ദേശീയ സ്‌കോളർഷിപ്പ് ലഭിക്കും. ഇന്ത്യൻ തപാൽ വകുപ്പ് നടത്തുന്ന ദീൻ ദയാൽ സ്പർശ് ദേശീയ ഫിലാറ്റലി സ്‌കോളർഷിപ് പരീക്ഷയിലും വിദ്യാലയത്തിലെ കുട്ടികൾ ജില്ലയിൽ ഒന്നാമതെത്തി. ആറായിരം രൂപ വീതം ലഭിക്കുന്ന സ്‌കോളർഷിപ്പിന് ഏഴ് കുട്ടികൾ അർഹരായി. എട്ടു കുട്ടികൾ യൂ.എസ്.എസ് പരീക്ഷയിലും വിജയം നേടിയിരുന്നു. വിദ്യാർത്ഥികളെ മാനേജർ വെരി.റവ.ഡോ. ജോർജ് വർഗീസ് ഞാറക്കന്നേൽ,ഹെഡ്മിസ്ട്രസ് സി.മേഴ്‌സി മൈക്കിൾ,പി.ടി.എ പ്രസിഡന്റ് സാബു മാത്യു കുഴുമ്പിൽ എന്നിവർ അഭിനന്ദിച്ചു.