ടൗൺ ശുചീകരണം നടത്തിയിട്ട് 2 അഴ്ച .
അടിമാലി: ടൗൺ ശുചീകരണം നിലച്ചിട്ട് അഴ്ചകൾ അടിമാലിയിൽ മാലിന്യം കുമിഞ്ഞ് കൂടിയതോടെ ദുർഗന്ധം വമിക്കുന്നു. ബസ്റ്റാന്റ്, ലൈബ്രററി റാേഡ്, കല്ലാർകുട്ടി റാേഡ്, മന്നാങ്കാല ജംഗ്ഷൻ, കാർഷിക വികസന ബാങ്ക് ജംഗ്ഷൻ തുടങ്ങി ടൗണിലെ എല്ലാ മാലിന്യവും കുമിഞ്ഞ് കൂടുന്ന അവസ്ഥയാണ്. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ട് രണ്ടാഴ്ച്ചയായി.കാലവർഷംശക്തമായതാേടെ മാലിന്യം അഴുകി പരന്നാേഴുകുന്ന അവസ്ഥയാണ്.അടിമാലി പ്രൈവറ്റ് ബസ്റ്റാന്റിലാണ് സ്ഥിതി അതി ഗുരുതരം. മാലിന്യം കൂടിക്കിടക്കുന്ന ഭാഗങ്ങളിലൂടെ സർവ്വീസ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറി പായുന്നതാേടെ മലിന വെള്ളം തെറിച്ച് യാത്രക്കാരുടെ യാത്ര മുടങ്ങുകയും ചെയ്യുന്നു.10 ഓളം സ്ഥീരം ശുചികരണ പ്രവർത്തകർ അടിമാലി പഞ്ചായത്തിലുണ്ട്. എന്നാൽ താെഴിലുറപ്പ് താെഴിലാളികളെ ഉപയാേഗിച്ച് താല്കലികാടിസ്ഥാനത്തിൽ വല്ലപ്പോഴുമാണ് ടൗൺ ശുചീകരണം നടത്തുന്നത്. പഞ്ചായത്തിന്റെ ശുചീകരണ താെഴിലാളികളെ ഇതര ഓഫീസ് ഡ്യൂട്ടിക്ക് മാത്രമാണ് ഉപയാേഗിക്കുന്നത്.നേരത്തെ ടൗൺ ശുചികരിച്ചിരുന്ന പാർട്ടൈം, ഫുൾ ടൈം ജീവനക്കാരുടെ എണ്ണവും ഇതുവഴി കുറഞ്ഞു.2016 മുതൽ മാലിന്യ സംസ്‌കരണത്തിനായി നിരവധി പദ്ധതിക്കളാണ് പഞ്ചായത്ത് നടത്തിയത്. മാർക്കറ്റ് ഭാഗത്ത് ഓടയിൽ മാലിന്യം കുമിഞ്ഞ് കൂടി കിടക്കുകയാണ്.മലിന്യം നീക്കം ചെയ്യുന്നവാഹനംതകരാറിലായിരുന്നു. മാലിന്യനീക്കം നിലയ്ക്കാൻ കരണം. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി മാലിന്യം നീക്കം പുനരാ രംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു