തൊടുപുഴ : മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. മന്ത്രിമാരായ എം.എം.മണി, വി.എസ്.സുനിൽകുമാർ എന്നിവരും വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ സംബന്ധിക്കും. മലങ്കര ഡാമിന് സമീപം എൻട്രൻസ് പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. എം.പിമാരായ ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, എം.എൽ.എമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, എൽദോ എബ്രഹാം, ആന്റണി ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.സുരേഷ് കുറുപ്പ്, കളക്ടർമാരായ എച്ച്.ദിനേശൻ, എം.അഞ്ജന, എസ്.സുഹാസ്,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുത്രേസ്യാ പൗലോസ്, ഡോളി കുര്യാക്കോസ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ചീഫ് എഞ്ചിനീയർ ഡി. ബിജു എന്നിവർ സംസാരിക്കും.