പാലാ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് നടത്തുന്ന ഓട്ടോ, ടാക്‌സി പണിമുടക്കിൽ കെ.ടി.യു .സി.(എം) യൂണിയൻ പങ്കെടുക്കും. യൂണിയൻ യോഗത്തിൽ ജോസുകുട്ടി പൂവേലിൽ, ജോബി കുറ്റിക്കാട്ട്, ഷിബു കാരമുള്ളിൽ, സാബു കാരയ്ക്കൽ, സിബി പുന്നത്താനം, ടോമി കണ്ണംകുളം, വിൻസെന്റ് തൈമുറി, കണ്ണൻ പാലാ, മാതാ സന്തോഷ്, ടോമി പാനായിൽ, ബിനോയി ഏർത്തുകുന്നേൽ, സുനിൽ കൊച്ചുപറമ്പിൽ, സജി കൊട്ടാരമറ്റം, തോമസ് മേച്ചിലാത്ത്, അൽഫോൻസ് നരിക്കുഴി, ടോണി പൂവേലിൽ എന്നിവർ പ്രസംഗിച്ചു.