കോട്ടയം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ ആയതിനാൽ സത്യം പുറത്തുകൊണ്ടു വരാൻ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. സോളാറുമായി ഇത് താരതമ്യം ചെയ്യാനാകില്ല. കോൺഗ്രസ് നേതാക്കൾ അടക്കം ആര് ഉൾപ്പെട്ടാലും അതും അന്വേഷിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുന്നു എന്ന് പറയാനാകില്ല. വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. സ്വർണക്കടത്തിൽ

പിണറായി വിജയനെ ന്യായീകരിച്ച ഏകവ്യക്തി ജോസ് കെ മാണിയാണ്. ഇടതുപക്ഷത്തേക്ക് പോകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.