കാഞ്ഞിരപ്പള്ളി : ആനക്കല്ല് നരുവേലി കൊച്ചുവീട്ടിൽ തങ്കപ്പന്റെ മകൻ ബൈജുവിനെ (35) റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറോടെ 26-ാം മൈൽ ജംഗ്ഷന് സമീപത്തെ തോട്ടത്തിൽ കടപുഴകിവീണ മരക്കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കൂട്ടുതറയിലുള്ള സഹോദരന്റെ വീട്ടിൽ പോയി മടങ്ങവെയാണ് സംഭവം. 26-ാം മൈലിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബൈജു. കാഞ്ഞിരപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.മാതാവ്: ലക്ഷമി. സഹോദരങ്ങൾ: ശശി, വിജയൻ, മോഹനൻ, കുഞ്ഞുമോൻ. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നടത്തി.