കൂട്ടിക്കൽ : രണ്ട് വൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു. മുണ്ടക്കയം വില്ലേജിൽ ഉൾപ്പെട്ട കൂട്ടിക്കൽ കറുകശേരിൽ പുഷ്പാകരന്റെ മകൾ അഞ്ജുമോൾ (24)ആണ് കനിവിനായി കാത്തിരിക്കുന്നത്. ഭർത്താവ് രതീഷ് കൂലിപ്പണിക്കാരനാണ്. അഞ്ജുവിന്റെ രണ്ട് വൃക്കകളും തകരാറിലായതിനാൽ ജൂലായ് 21ന് തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പിതാവ് പുഷ്പാകരൻ വൃക്ക നൽകാൻ തയാറാണ്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നു ഡയാലിസിസ് വീതം നടത്തിയാണ് അഞ്ജുവിന്റെ ജീവൻ നിലനിറുത്തുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അഞ്ജുവിന്റെ മാതാവ് മാർച്ച് 10നാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി ഏകദേശം 10 ലക്ഷത്തിലധികം രൂപ ചിലവ് വരും. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ മുന്നോട്ടുപോയത്. അഞ്ജുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകൾക്ക് മുമ്പിൽ സഹായമഭ്യർത്ഥിക്കുകയാണ് കുടുംബം. ചികിത്സാ സഹായം സ്വരൂപിക്കാൻ ഫെഡറൽ ബാങ്ക് പൂഞ്ഞാർ ശാഖയിൽ അഞ്ജുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ :12930100101629
ഐ.എഫ്.എസ്.ഇ കോഡ്: FDRL0001294