രക്ഷകരായി യാത്രാ ബോട്ട് ജീവനക്കാർ

കുമരകം: വേമ്പനാട്ടു കായലിൽ തുടർച്ചയായ രണ്ടാംദിവസവും ബോട്ട് മറിഞ്ഞു. യാത്രാ ബോട്ടിലെ ജീവനക്കാരാണ് ഇവരെ രക്ഷിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കുമരകത്തു നിന്ന് മുഹമ്മയ്ക്ക് വരികയായിരുന്ന യാത്രാ ബോട്ട് എസ് 52 ലെ ജീവനക്കാരാണ് പാതിരാമണൽ ദ്വീപിന് തെക്ക് കിഴക്കായി വള്ളം മുങ്ങുന്നത് കണ്ടത്.
രണ്ട് വള്ളങ്ങളിലായി ഉണ്ടായിരുന്ന രാജു (58), രജിമോൻ( 46) വിനീഷ് (43), പ്രകാശൻ (58), മനോജ് (40), അനിമോൻ (42) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബോട്ടിലെ ജീവനക്കാരായ ബോട്ട് മാസ്റ്റർ എസ് സിന്ധു, സ്രാങ്ക് സി എൻ ഓമനക്കുട്ടൻ, ഡ്രൈവർ ബി.റൂബി, ലാസ്‌കർ സുരേഷ്.പി.പൊന്നപ്പൻ, പി.എസ്.റോയി എന്നിവരാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നല്കിയത്. മുങ്ങിപ്പോയ വള്ളങ്ങൾ കണ്ടെത്താനായില്ല.