അടിമാലി: കൊന്നത്തടി മുതിരപ്പുഴയിൽ പട്ടാപ്പകൽ വീടിന്റെ പുട്ട് തകർത്ത് കയറിയ മോഷ്ടാവ് അലമാരികുത്തിത്തുറന്ന് ഇരുപതിനായിരം രൂപ കവർന്നു. ഇലവനാൽ രാമചന്ദ്രൻ നായരുടെ വീട്ടിലായിരുന്നു മോഷണം. ഇന്നലെ രാവിലെ ഗൃഹനാഥൻ റേഷൻ വാങ്ങാനായിപ്പോയ സമയത്തായിരുന്നു മോഷണം.12 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. അലമാരിരിയിലിരുന്ന വസ്ത്രങ്ങൾ വാരിവലിച്ചിട്ട് പരിശോധിയ്ക്കുന്നതിനിടയിൽ തെറിച്ചു കട്ടിലിനടിയിലേക്ക് തെറിച്ചുവീണ ചെറിയ ഡബ്ബയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണം മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാതിരുന്നത് ഗുണമായി.വെള്ളത്തൂവൽ പൊലീസ് കേസെടുത്തു..