അടിമാലി: താലൂക്ക് ആശുപത്രിയിലെത്തുന്നവർ വാഹനം എവിടെ പാർക്ക് ചെയ്യും എന്ന കാര്യത്തിൽ ഇപ്പോൾ കൺഫ്യൂഷനിലാണ്. ആശുപത്രി വളപ്പിൽ നിലവിലുണ്ടായിരുന്ന സൗകരളം ഇപ്പോഴില്ല. റോഡരുകിൽ ഒതുക്കിയിടാമെന്ന് വച്ചാൽ പൊലീസിന്റെവക പെറ്റിയടി പിന്നാലെ വരും.
.നൂറു കണക്കിന് രോഗികൾ നിത്യേന ദൂര സ്ഥലങ്ങളിൽ നിന്നും സ്വന്തം വാഹനത്തിൻ എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആശുപത്രി അധികൃതർ നൽകിയിരുന്നു.എന്നാൽ കൊവിഡിനേ തുടർന്ന് ആശുപത്രി പരിസരത്തെ പാർക്കിംഗ് അവസനാപ്പിക്കുകയും ആശുപത്രിയിലേക്കയുള്ള രണ്ട് ഗയ്റ്റുകൾ അടയ്ക്കുകയും ചെയ്തു. പഴയ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് നേരത്തെ പാർക്കിംഗ് അനുവദിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇവിടെയും പാർക്കിംഗ് അനുവദിക്കുന്നില്ല. വളരെ തിരക്കേറിയ അടിമാലി കല്ലാർകൂട്ടി റോഡിൽ ആശുപത്രിയിൽ വാഹനം പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് വർദ്ധിച്ചു.പാർക്കിംഗ് പാടില്ലാത്ത ഈ ഭാഗത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിച്ചതോടെ രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. അതിനാൽ ആശുപത്രി സെക്യൂരിറ്റി സ്റ്റാഫിന്റെ സേവനം ഉപയോഗിച്ച് ആശുപത്രി കെട്ടിടം പൊളിച്ച് മാറ്റിയ ഭാഗത്ത് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.