അടിമാലി: ഐ സി ഡി എസിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അംഗൻവാടി വർക്കേഴ്‌സ് യൂണിയൻ സി ഐ ടി യു അടിമാലി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.അടിമാലി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടി സിഐടിയു അടിമാലി ഏരിയാ പ്രസിഡന്റ് എം കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഐ സി ഡി എസ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,വേതനം വർദ്ധിപ്പിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ അടിമാലി പ്രൊജക്ട് പ്രസിഡന്റ് ലാലി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വിജി ജെയിംസ്, ശോഭനാകുമാരി തുടങ്ങിയവർ സംസാരിച്ചു.