bjp

ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അടിമാലി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് ബി ജെ പി ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രതിഷേധ സൂചകമായി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം വി കെ ബിജു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്റര്‍ ജംഗ്ഷനില്‍ സമാപിച്ചു.നേതാക്കളായ കെ ആര്‍ രാജേഷ്, പി എന്‍ ഷാജി എന്നിവര്‍ സംസാരിച്ചു.