വൈക്കം : കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന സഹായ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.
മികച്ച വിജയം നേടിയ വൈക്കപ്രയാർ 1498 ാം നമ്പർ ശാഖയിലെ പൂജ മോനിച്ചനെ ആദരിച്ചു. സമ്മേളനം കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേ​റ്റംഗം അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ. കൺവീനർ പി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.അശോകൻ, കെ.സജീവ്, സൂസമ്മ സേവ്യർ, ആർ.ബാലചന്ദ്രൻ, ബാബു വടക്കേമുറി, മംഗളൻ, മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.