കാഞ്ഞിരപ്പള്ളി: ബി.എസ്.എൻ. എല്ലും സ്വകാര്യ മൊബൈൽ കമ്പനികളും തങ്ങളുടെ ഇന്റർനെറ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്തക്കൾ ആവശ്യപ്പെട്ടു.
കുട്ടികളുടെ പഠന ആവശ്യത്തിന് ഉൾപ്പെടെ നെറ്റ് സംവിധാനം പലപ്പോഴും ലഭിക്കാതെ വരുന്നു. മൊബൈലിലെ ഫോൺ കോളുകൾ ലഭിക്കാതെ വരുകയും സംസാരത്തിനിടെ മുറിഞ്ഞുപോകുകയും പതിവാണ്. ദിനംപ്രതി കണക്ഷൻ നൽകുമ്പോഴും ഇതിനാവശ്യമായ ടവറും മറ്റു സംവിധാനങ്ങളും ഒരുക്കാത്തതാണ് കാരണം. ചില നെറ്റ് കണക്ഷനുകൾക്ക് വേണ്ടത്ര സ്പീഡില്ലാത്ത അവസ്ഥയുമുണ്ട്. കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവ്, മേലാട്ടു തകിടി, പത്തേക്കർ ചെട്ടിപറമ്പ് എന്നിവിടങ്ങളിൽ വേണ്ടത്ര കവറേജില്ല.