ചങ്ങനാശേരി: ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയനിലെ കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾക്ക് എൻ.എസ്.എസ് ഹെഡ് ഓഫീസിൽ നിന്നും ലഭിച്ച ഗ്രാന്റ് വിതരണം ചെയ്തു. എൻ.എസ്.എസ് ഡയറക്ടർബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ ഗ്രാന്റ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി ഭാസ്‌കരൻ നായർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ എം. ശ്രീകുമാർ, പ്രൊഫ.എസ് നാരായണൻ നായർ, അഡ്വ.രാജ്‌മോഹൻ, റ്റി.എസ് ബാലചന്ദ്രൻ, ഡോ. ജി. ജഗദീശ് ചന്ദ്രൻ, പി.ജി ഹരിദാസ്പിള്ള, യൂണിയൻ സെക്രട്ടറി എം.എസ് രതീഷ്‌കുമാർ, അഡീ.ഇൻസ്‌പെക്ടർ കെ.ജി ഹരീഷ് എന്നിവർ പങ്കെടുത്തു.