ചങ്ങനാശേരി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകിയതിനെ തുടർന്ന് കുരിശുംമൂട് ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തി വലിയ കുഴി. കഴിഞ്ഞ രണ്ടാഴ്ചയായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീണുള്ള അപകടവും ഇവിടെ നിത്യസംഭവമാണ്. കുരിശുംമൂട് ഭാഗത്ത് അവശേഷിക്കുന്ന വാട്ടർ അതോറിറ്റിയുടെ സിമന്റ് പൈപ്പുകൾ സമയബന്ധിതമായി മാറ്റണമെന്ന ആവശ്യവും ശക്തമാണ്. വെള്ളം കെട്ടികിടക്കുന്നതുമൂലം കുഴിയിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിന് ഇടയാക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളുടെ സഹകരണത്തോടെ സമരം ആരംഭിക്കുമെന്ന് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലിമ്മ ടോമി കാലായിൽ പറഞ്ഞു.
പൈപ്പ് നന്നാക്കി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. വിഷയത്തിൽ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകിയിട്ടുണ്ട്
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് പറഞ്ഞു.