കൊല്ലാട്: ജനങ്ങളെ ദുരിതത്തിലാക്കുന്ന അതിവേഗ റെയിൽ പാതയുടെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലാട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപവാസ സമരം നടത്തും. കൊല്ലാട് നാല് കവലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്‌ കൊല്ലാട് മണ്ഡലം പ്രസിഡന്റ്‌ സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ. ജോസഫ് എം.എൽ.എ , ഡി.സി.സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ജന. സെക്രട്ടറി യൂജിൻ തോമസ് തുടങ്ങിയവർ പങ്കെടുക്കും.