ചങ്ങനാശേരി: ഫാത്തിമാപുരം ഡംപിംഗ് യാർഡ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഡംപിംഗ് യാർഡിൽ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ വാഹനം രണ്ടു തവണയായി പ്രദേശവാസികൾ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഫെബ്രുവരി മാസത്തെ ബയോ റെമഡിയേഷൻ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ചങ്ങനാശേരി ആർ ഡി ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ ലാലിച്ചൻ കുന്നിപ്പറമ്പിൽ, മുൻസിപ്പൽ സെക്രട്ടറി എന്നിവർ സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നല്കി.