പാലാ: മല്ലികശ്ശേരി പൊന്നൊഴുക്കും തോട്ടിൽ കാൽ വഴുതിവീണ ഒന്നര വയസുകാരിയെ രക്ഷപെടുത്തിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കോട്ടയം യൂണിയൻ സമിതി വസതിയിലെത്തി ആദരിച്ചു. എലിക്കുളം പാമ്പോലി കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റയോൺ നോബി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. കോട്ടയം യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതി പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോ.സെക്രട്ടറി സജീഷ് മണലേൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി സെക്രട്ടറി സുമോദ് എം.എസ്., കേന്ദ്രസമിതിയംഗമായ സനോജ്,ബിബിൻ ഷാൻ,കോട്ടയം യൂണിയൻ മുൻ കൗൺസിലർ ഇ.പി കൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് കൗൺസിലർമാരായ അരുൺ.ജി., ജിനോ ഷാജി, അനന്തൻ ചിറയിൽ, അതുൽ ചെമ്പോലയിൽ തുടങ്ങിയവരും, തമ്പലക്കാട് , ഇളംമ്പള്ളി, ഇളംകുളം, ആനിക്കാട് വെസ്റ്റ് തുടങ്ങിയ ശാഖയിലെ ഭാരവാഹികളും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.