കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതിനിടെ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും. നിയന്ത്രണം ലംഘിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കുന്നത്.
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമായിരിക്കും ഇനി കേസെടുക്കുക. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കും. ഇതിനായി ഡ്രോണുകൾ ഉപയോഗിക്കും. യോഗത്തിൽ ജില്ലാ കളക്‌ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിച്ചു.
നിർദേശങ്ങൾ
വ്യാപാര സ്ഥാപനങ്ങളിൽ മുൻകരുതൽ ഉത്തരവാദിത്വം ഉടമകൾക്കു മാത്രം
വീഴ്‌ചയുണ്ടായാൽ വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും
മാസ്‌ക് , സാമൂഹിക അകലം, തുപ്പൽ തുടങ്ങിയവ കണ്ടെത്തിയാൽ പിഴ ഈടാക്കും.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നവർ സാമൂഹിക അകലം പാലിക്കണം
മത്സ്യവിപണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽ നിരീക്ഷണം ശക്‌തമാക്കും
വീടിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണം
ഒന്നിലധികം ആളുകൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കണം
മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ മറവുചെയ്യണം.
സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും അനാവശ്യ സന്ദർശനം ഒഴിവാക്കണം.
ഓൺലൈൻ സേവനങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തണം.
ജീവനക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണം.
കൈകഴുകണം
ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിന്റെ ഭാഗമായി ഓഫിസുകൾക്കു മുന്നിൽ കൈകഴുകാനായി സോപ്പും സാനിറ്റൈസറും വെള്ളവും ഉണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ജനപ്രതിനിധികളും പൊതുജനങ്ങളും മുൻകൈ എടുത്ത് കാമ്പയിൻ സജീവമാക്കണം.
വാഹനങ്ങളിൽ
കെ.എസ്.ആർ.ടി.സി ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കാർ തമ്മിൽ സാമൂഹിക അകലം ഉണ്ടെന്ന് ഉറപ്പാക്കണം. സ്റ്റാൻഡുകളിൽ ജീവനക്കാർ തമ്മിലുള്ള സമ്പർക്കവും ആളുകൾ കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓട്ടോ സ്റ്റാൻഡുകളിൽ ഡ്രൈവർമാർ ഒന്നിച്ചിരുന്ന് സംസാരിക്കരുത്.
നിയമലംഘനം കണ്ടാൽ
അറിയിക്കാം :
9446562236