കോട്ടയം: മണിമല പുളിക്കൻപാറ ഷെഫീഖ് പത്ത് വർഷത്തിലേറെയായി ദുബായിലാണ്. മൾട്ടിനാഷണൽ കമ്പനിയിൽ ജൂനിയർ കൺസൾട്ടന്റ്. ഫെബ്രുവരിയിലാണ് അവധിക്ക് നാട്ടിലെത്തിയത്. തിരികെ പോകാൻ ഒരുങ്ങുമ്പോഴേയ്ക്കും കൊവിഡ് സർവവ്യാപിയായി. യാത്ര തടസപ്പെട്ടു. വൈകാതെ ജോലിയും നഷ്ടപ്പെട്ടു. കുടുംബം പോറ്റാൻ മീൻവണ്ടിയിൽ ഡ്രൈവറായി. ഷെഫീഖിക്കിനെപ്പോലെ നിരവധി പ്രവാസികൾക്കാണ് ഭാവി ജീവിതം ഇരുളടഞ്ഞത്.
ജോലിസ്ഥലത്തേക്ക് ഇനി എന്ന് മടങ്ങാനാവുമെന്നതിനെപ്പറ്റി യാതൊരു ചിത്രവുമില്ല ആർക്കും. വിദേശങ്ങളിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റും നടത്തുന്നവർക്ക് വാടക പോലും കൊടുക്കാനാവാത്ത സ്ഥിതി. കൊവിഡ് ഭീതി ഉയരും മുമ്പേ അവധിക്കായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന പലരോടും ഇനി തിരിച്ചുവരേണ്ടെന്നാണ് അറിയിപ്പ്. വിദേശത്ത് നിന്ന് നേരത്തെ നാട്ടിലെത്തിയ പ്രവാസികളുടെ പോക്കറ്റ് കാലിയായിത്തുടങ്ങി.
ആശങ്കയുടെ നെരിപ്പോട്
ജോലി സ്ഥിരത നഷ്ടമായി
വായ്പാ തിരിച്ചടവു മുടങ്ങി
നാട്ടിൽ ജോലി തേടണം
ആരോഗ്യ സുരക്ഷ പ്രശ്നം
സ്വയം സംരംഭങ്ങൾ
കൊവിഡ് കാലത്ത് പ്രവാസികൾ ഭൂരിഭാഗവും സ്വയം സംരംഭങ്ങളിലേയ്ക്ക് തിരിഞ്ഞു.ഒമ്നി വാൻ വാങ്ങി പച്ചക്കറിയും മീനും തേങ്ങയുമൊക്കെ വഴിയരികിൽ വിളിച്ച് പറഞ്ഞ് വിൽക്കുന്ന നിരവധി പ്രവാസികളുണ്ട് . ലോഷൻ, സോപ്പ്, മെഴുകുതിരി തുടങ്ങിയവ വീട്ടിൽ നിർമിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുന്നു മറ്റുചിലർ
ഗൾഫ് നാടുകളിൽ സ്വദേശിവത്ക്കരണം പ്രാവർത്തികമായാൽ മുന്നോട്ടു പോകാൻ പുതിയ ജോലി തേടിയേ പറ്റൂ. മദ്ധ്യവയസിനു മുകളിൽ പ്രായമായവർക്ക് ഇതും വെല്ലുവിളിയാണ്. പല വിദേശരാജ്യങ്ങളിലും കൊവിഡ് പ്രതിരോധം ഫലപ്രദമല്ല. യാതൊരു ആധുനിക സംവിധാനങ്ങളുമില്ലാത്ത ചെറിയ ക്ലിനിക്കുകളാണ് അവിടെയുള്ളത്. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ ചികിത്സയ്ക്ക് തയ്യാറാകുന്നില്ല.
നാരായണൻ, മണിമല