ചങ്ങനാശേരി: മനയ്ക്കച്ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചുറ്റുമതിലിന്റെ ഒരുഭാഗം ലോറിയിടിച്ച് തകർത്തു. മതിൽക്കെട്ടിന്റെ ഒരു തൂൺ വഴിയിലേക്ക് വീണു. ഒരു തൂൺ ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഒരാഴ്ച്ച മുമ്പ് കണ്ടെയ്‌നർ ലോറി ഇതുവഴി കടന്നു പോയപ്പോഴാണ് മതിൽ തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇതു മൂന്നാം തവണയാണ് മതിൽക്കെട്ട് തകരുന്നത്. മതിൽ ഉണ്ടായിരുന്ന കാസ്റ്റ് അയൺ ഗ്രില്ലുകൾ ഇളക്കിക്കൊണ്ടു പോയിരുന്നു.ഇതിന് ശേഷം പുതിയ ഗ്രില്ലുകൾ പിടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.