കോട്ടയം: ആരോഗ്യ പ്രവർത്തകയും സമ്പർക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉൾപ്പെടെ 15 പേർക്കു കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ഇവരുടെ ബന്ധുവായ വെച്ചൂർ സ്വദേശിനിക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
പാറത്തോട്ടിൽ മസ്‌കറ്റിൽനിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർ രോഗബാധിതരായി. ജില്ലയിൽ ആറു പേർകൂടി രോഗമുക്തരായി. നിലവിൽ 134 പേരാണ് ചികിത്സയിലുള്ളത്.
ജനറൽ ആശുപത്രി- 36, പാലാ ജനറൽ ആശുപത്രി- 27, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -24, മുട്ടമ്പലം ഗവൺമെൻറ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-27 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
1. എഴുമാന്തുരുത്തിയിലെ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുള്ള അയ്മനം സ്വദേശി (47).
2. ഇതേ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുള്ള അയ്മനം സ്വദേശിയുടെ ഭാര്യ (40).
3. ഇതേ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിലുള്ള അയ്മനം സ്വദേശിയുടെ മകൾ (9).
4.അയ്മനം സ്വദേശിയുടെ ഭാര്യാ സഹോദരി (42). വെച്ചൂർ സ്വദേശിനിയാണ്.
5. ചേർത്തല താലൂക്ക് ആശുപത്രിയിലെ തലയോലപ്പറമ്പ് സ്വദേശിനി സ്റ്റാഫ് നഴ്‌സ് (42).
6. ഹൈദരാബാദിൽ നിന്നെത്തിയ പനച്ചിക്കാട് സ്വദേശി (23).
7. മസ്‌കറ്റിൽനിന്നെത്തിയ പാറത്തോട് സ്വദേശിനി (28).
8. പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റിൽ നിന്നെത്തിയ ഭർതൃമാതാവ് (62).
9. പാറത്തോട് സ്വദേശിനിക്കൊപ്പം മസ്‌കറ്റിൽ നിന്നെത്തിയ മകൻ (2).
10. കുവൈറ്റിൽനിന്നെത്തിയ തുരുത്തി സ്വദേശി (24).
11. ഷാർജയിൽനിന്നെത്തിയ മാടപ്പള്ളി സ്വദേശി (28).
12. ദുബായിൽനിന്നെത്തിയ ചിറക്കടവ് സ്വദേശി (40).
13.രോഗം സ്ഥിരീകരിച്ച പൊങ്ങന്താനം സ്വദേശിനിയുടെ മകൻ (6).
14. മസ്‌കറ്റിൽനിന്നെത്തിയ എരുമേലി സ്വദേശി (59).
15. മുംബയിൽനിന്നെത്തിയ മാഞ്ഞൂർ സ്വദേശിനി (28).