കോട്ടയം : സ്വർണ കള്ളക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതു കൊണ്ടാണെന്നുള്ള സി.പി.എം അവകാശവാദം അവർ വെറും എട്ടുകാലി മമ്മൂഞ്ഞാണെന്ന് തെളിയിച്ചതായി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ജി.രാമൻ നായർ പറഞ്ഞു. എല്ലാ പഴുതും അടച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഈ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ല. അന്വേഷണം വഴിതിരിച്ചുവിടാനാണ് കോൺഗ്രസും ശ്രമിക്കുന്നത്. ഇരു മുന്നണികളും അങ്കലാപ്പിലാണ് . പരൽ മീനുകളെക്കാട്ടി വമ്പൻ സ്രാവുകളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് രാമൻ നായർ പറഞ്ഞു.പിണറായി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പള്ളിക്കത്തോട്ടിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീവിപിനചന്ദ്രൻ സംസാരിച്ചു.