മരങ്ങാട്ടുപിള്ളി :സഹകരണ ബാങ്കിന്റെ സഫയർ ജൂബിലി ആഘോഷം ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന സഹകാരികളുടെ യോഗത്തിൽ മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഈ. ജെ. ആഗസ്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറിമാർ, മുൻ വൈസ് പ്രസിഡന്റുമാർ, ആരംഭകാല അംഗങ്ങൾ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, ഭരണസമിതി അംഗം ബെൽജി ഇമ്മാനുവേൽ, ആരംഭകാല അംഗം എസ്. പി. നമ്പൂതിരി, ബാങ്ക് സെക്രട്ടറി വിൻസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.