കുറവിലങ്ങാട് : വെമ്പള്ളി ഗവ: എൽ.പി സ്‌കൂളിൽ ഉച്ചയൂണ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും, കഴിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യം ഇല്ലാത്തത് മൂലം കുട്ടികൾ കഷ്ടപ്പെടുന്ന സാഹചര്യം ഹെഡ്മിസ്ട്രസും, പി.ടി.എ കമ്മറ്റിയും എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിച്ചത്.
പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഉച്ചക്ക് 2 ന് മോൻസ് ജോസഫ് എം.എൽ.എ കോംപ്ലക്‌സിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.