curtain

കോട്ടയം: ചങ്ങനാശേരി, തൃക്കൊടിത്താനം, കുറിച്ചി, ചിങ്ങവനം എന്നിവിടങ്ങളിൽ ബാംബു കർട്ടൻ വിൽക്കാനെത്തിയ ശാസ്‌താംകോട്ട പോരുവഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലും, ഒപ്പമുണ്ടായിരുന്നവരെ ക്വാറന്റൈനിലും ആക്കി. ഇതേ തുടർന്ന് ഇവർ പോയ സ്ഥലങ്ങളിൽ ജാഗ്രത ശക്‌തമാക്കി.

ശനിയാഴ്‌ച രാവിലെയാണ് ശാസ്‌താംകോട്ട പോരുവഴിയിൽ നിന്ന് ബാംബു കർട്ടനുമായി അഞ്ചംഗ സംഘം ചങ്ങനാശേരിയിൽ എത്തിയത്. പ്രദേശത്തെ നിരവധി വീടുകളിൽ കയറിയിറങ്ങി ഇവർ കർട്ടൻ വിൽപ്പന നടത്തി. ഇവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ നേരത്തെ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. തുടർന്ന് ഇയാളെ കരുനാഗപ്പള്ളിയിൽ വിളിച്ചു വരുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ കയറിയ വീടുകൾ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.

വീ‌ടുകയറി വിൽപ്പന വേണ്ട

കൊവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലെത്തുന്ന കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു .