aganvadi

കുറിച്ചി : ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് പൊൻപുഴയിൽ അങ്കണവാടി നിർമ്മാണം ആരംഭിച്ചു. കാലങ്ങളായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. സ്ഥലമുണ്ടായിരുന്നെങ്കിലും കെട്ടിട നിർമ്മാണം സാദ്ധ്യമായിരുന്നില്ല. 20 വർഷം മുൻപ് പദ്ധതി തയ്യാറാക്കിയെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ല. സ്ഥലത്തേക്ക് വലിയ വണ്ടികൾക്ക് എത്തിച്ചേരാൻ സൗകര്യ കുറവുണ്ട്. ഇതെല്ലാം പരിഹരിച്ചാണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരിയും പഞ്ചായത്ത് അംഗം ബി.ആർ.മഞ്ജീഷും ചേർന്ന് അങ്കണവാടി നിർമ്മാണത്തിന് തറക്കല്ലിട്ടു. പഞ്ചായത്ത് അംഗം പിെ കെ പങ്കജാക്ഷൻ, മലക്കുന്നം സ്ക്കൂൾ മാനേജർ കെ ജി രാജ്മോഹൻ, അയൽസഭാ കൺവീനർമാരായ മനോജ് വി,രതീഷ് പരവൻപറമ്പ്, അംഗൻവാടി അധ്യാപിക ചിത്തിര, ആശാ പ്രവർത്തകരായ ഗ്രേസി മത്തായി,സുകുമാരി പി എസ്, സിഡിഎസ് അംഗം ആശാലത, ശാന്തമ്മ കുരട്ടിമല,സദ്ധ്യ മനോജ്, മായ, ഗായത്രി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി ചെലവ് 8 ലക്ഷം

കുറിച്ചി പഞ്ചായത്തും പള്ളം ബ്ലോക്കും ചേർന്ന് 8 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. രണ്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

പദ്ധതി തയ്യാറാക്കിയത് : 20 വർഷം മുൻപ്