കോട്ടയം: വണ്ണപ്പുറത്തെ എസ്.ബി.ഐ യുടെ എ.ടി.എമ്മിൽ മോഷണശ്രമം. മെഷീൻ പൊളിക്കാൻ കഴിയാതിരുന്നതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കടന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കാളിയാർ സി.ഐ യും സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ടെക്നീഷ്യൻ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങളിലാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് സംശയിക്കുന്നത്. ഈ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.