കോട്ടയം: ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിടിയിലാകുമെന്ന് കണ്ടതോടെ യുവാവ് നാടുവിട്ടു. ഇടുക്കി ജില്ലയിലെ രാജക്കാട്ട് നടന്ന സംഭവത്തിൽ പൊലീസ് പ്രതിക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചു.ശാരീരിക അസ്വസ്ഥത കാട്ടിയ പെൺകുട്ടിയോട് അമ്മ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
ഇതോടെ പിതാവ് രാജാക്കാട് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.