ചങ്ങനാശേരി : വാഴപ്പള്ളി പഞ്ചായത്ത് 12-ാം വാർഡ് റോഡിനിരുവശവും വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. വാഴപ്പള്ളി പഞ്ചായത്തും താലൂക്ക് റസിഡന്റ്സ് അപ്പെക്സ് കൗൺസിലും ജനമൈത്രി പൊലീസും സംയുക്തമായിട്ടാണ് ഇത് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർവഹണം. വൃക്ഷത്തൈനട്ട് ജനമൈത്രി പൊലീസ് സീനിയർ സി.പി.ഒ. ഷൈലമ്മാൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സണ്ണി ചങ്ങംങ്കരി, റസിഡന്റ്സ് അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് സി.ജെ.ജോസഫ്, സീനിയർ സി.പി.ഒ വിനീഷ്, വിജി ഫിലിപ്പ് ഒളശ്ശയിൽ, ബിനോ ആന്റണി തെക്കേക്കര, ലിസി, സുജ എന്നിവർ പങ്കെടുത്തു.