വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് മാടവന സ്വദേശിയായ യുവാവിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ വൈക്കത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കി. ആലപ്പുഴയിലെ മത്സ്യസംസ്കരണ ശാലയിൽ ജീവനക്കാരനായ ഇയാൾക്ക് അവിടെ നിന്നാണ് രോഗം പകർന്നത്. 9 ന് രാവിലെ 8 നും 9 നും ഇടയിൽ ഇയാൾ താലൂക്ക് ആശുപത്രി ഒ.പിയിലെത്തിയിരുന്നു. തുടർന്ന് രണ്ട് ഡോക്ടർമാരും നാല് ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലായി.