പാലാ : പാലാ നഗരസഭാ റവന്യൂ വിഭാഗം ജീവനക്കാരനായ കോട്ടയം താഴത്തങ്ങാടി സ്വദേശിക്ക് കൊവിഡ് ബാധിച്ചു. എവിടെനിന്ന് പിടിപെട്ടു എന്ന് വ്യക്തമല്ല. കഴിഞ്ഞ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലിക്കെത്തിയിരുന്നു. ശനിയാഴ്ചയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞു.
പാലാ നഗരസഭയുടെ കീഴിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിന്റെ ടെലികോൾ ചുമതല ഈ ജീവനക്കാരനായിരുന്നു. കെ. എസ്. ആർ. ടി. സി.യിലും സ്വകാര്യ ബസുകളിലുമാണ് യുവാവ് ജോലിക്കെത്തിയിരുന്നത്.