പൊൻകുന്നം : ചിറക്കടവ് ഈസ്റ്റ് 145ാം നമ്പർശ്രീദേവി വിലാസം വെള്ളാളസമാജം വാർഷിക സമ്മേളനം വീഡിയോ കോൺഫറൻസ് വഴി നടത്തി. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ കെ. ബി. സാബു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സി.എസ്. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.കെ. ജയകുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വിനോദ് വട്ടോത്തുകുഴി (പ്രസിഡന്റ്), എം.കെ. ഷാജി പള്ളിവാതുക്കൽപറമ്പിൽ (സെക്രട്ടറി), വി.എ.അനിൽകുമാർ വടക്കയിൽ (ട്രഷറർ), കെ.ആർ.അനുരാജ് കറ്റുവെട്ടിക്കൽ (വൈസ് പ്രസിഡന്റ്), വി.ആർ.അർജുൻ വെട്ടിയാങ്കൽ (ജോ.സെക്രട്ടറി), സന്തോഷ് ചാഞ്ഞപ്ലാക്കൽ, ബൈജു മറ്റപ്പള്ളിൽ, ബാലചന്ദ്രൻപിള്ള കോയിക്കൽ, സജികുമാർ വട്ടോത്തുകുഴി (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.