പാലാ : കാർഷിക വിദ്യാഭ്യാസം സാർവത്രികമാക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. മുത്തോലി പഞ്ചായത്തിലെ 13 -ാം വാർഡിലെ തരിശുഭൂമിയിൽ കരനെൽ കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് മെമ്പർ ജെസി ജോസ്, വാർഡ് മെമ്പർ പി.ആർ.ശശി, ലേഖാ സാബു, കൃഷിഭവൻ അസിസ്റ്റന്റ് ഓഫീസർ ശശികല തുടങ്ങിയവർ പങ്കെടുത്തു. തെക്കുംമുറി കരുവനാട്ട് ജോസ് വർഗീസിന്റെ 3 ഏക്കർ സ്ഥലത്താണ് കരനെൽകൃഷി ചെയ്യുന്നത്.