കോട്ടയം : ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് തിരുവിതാംകൂർ രാജവംശത്തിന്റെ കരുതലിനും സത്യസന്ധതയ്ക്കും കിട്ടിയ അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നത് മറ്റു ക്ഷേത്രങ്ങൾക്ക് കൂടി മാതൃകയാകും. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ തയാറാക്കിയ ഉടമ്പടി മറ്റു ക്ഷേത്രങ്ങളിലും പൂർണ തോതിൽ നടപ്പാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി. കെ. രഘുവർമയും ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും ആവശ്യപ്പെട്ടു.