വൈക്കം : സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാർ, കെ.വി.ചിത്രാംഗദൻ, ബാബു പൂവനേഴത്ത്, വി. സി. ജോഷി, ജോർജ്ജ് വർഗ്ഗീസ്, മോഹൻ കെ.തോട്ടുപുറം, സി.എസ്.സലിം, സന്തോഷ് ചക്കനാടൻ, കെ.സുരേഷ് കുമാർ, വർഗ്ഗീസ് പുത്തൻചിറ, പി.കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.